Malayalam 25 - അമ്മ Poem by Unnikrishnan Sivasankara Menon

Malayalam 25 - അമ്മ

Rating: 5.0

ഒരമ്മ തൻ ചിത്രം!

തൻ കുഞ്ഞിൻ
ശവശരീരത്തിന്
കാവൽനിൽക്കുമൊരമ്മ!
മണിക്കൂറുകൾ
കൈകാലുകളൊന്നനങ്ങാതെ
ഒന്ന് മിടയിറക്കാതെ
ഒരില കടിക്കാതെ!

കറുത്തു പരുത്ത
തുകൽപ്പുതപ്പി-
നുള്ളിലൊളിക്കുന്നു
എത്ര മൃദുവാ-
യൊരു ഹൃദയം!

കണ്ണു നിറഞ്ഞ്
തൊണ്ട വരണ്ട്
ദൂരദർശിനിക്കുമുന്പിൽ
ഞാനിരിക്കവേ,
വലിയൊരായസ-
പിണ്ഡം പോൽ
ദുർഭരം, മിടിക്കാൻ
മടിക്കുമെൻ ഹൃദയം.

This is a translation of the poem 11 Mother by Unnikrishnan Sivasankara Menon
Tuesday, May 30, 2023
Topic(s) of this poem: mother
COMMENTS OF THE POEM

This is translation of my poem "Mother"…

0 0 Reply
Unnikrishnan Sivasankara Menon

Unnikrishnan Sivasankara Menon

PUTHENCHIRA, KERALA, INDIA
Close
Error Success