Mazhappattakal Poem by Suresh Kumar EK

Mazhappattakal

Rating: 5.0

മഴപ്പാറ്റകൾ
- - - - - - - - -
ചിറകുകൾചിറകുകൾ ഉയരുന്നു
താനെത്താനെ നിറയുന്നു

മാരിക്കാർമുകിൽ പെയ്യുന്നു
മണ്ണിൻഗന്ധമുയരുന്നു

തപസ്സിനി വയ്യെന്നാവുന്നു
അനുഭൂതികളോ നുരയുന്നു

വളർന്നുയർന്നു പൊങ്ങുന്നു
മണ്ണ് നനഞ്ഞു തുടിക്കുന്നു

തണുത്തകാറ്റുകൾ വീശുന്നു
അലകൾ പൊങ്ങിപ്പാറുന്നു

രതിനടനങ്ങൾ തുടങ്ങുന്നു
സുഖാലസ്യങ്ങളിലലിയുന്നു
പ്രണയം പൂത്തു മദിക്കുന്നു

ഭാവിയിലിനിയെന്തായാലെന്ത്
ചിറകു കൊഴിഞ്ഞു തീർന്നാലെന്ത്
പിന്നെയിഴഞ്ഞു ചതഞ്ഞാലെന്ത്

ആളുമഗ്‌നിചിത്രങ്ങളിലൊന്നായി
ആത്മാഹുതിയായ് തീർന്നാലെന്ത്

COMMENTS OF THE POEM
Dr Antony Theodore 17 December 2020

രതിനടനങ്ങൾ തുടങ്ങുന്നു സുഖാലസ്യങ്ങളിലലിയുന്നു പ്രണയം പൂത്തു മദിക്കുന്നു beautiful., , beautiful beautiful. i think you should write more in malayalam. it touches the heart and soul. tony

0 0 Reply
Varsha M 17 December 2020

These jalabis are mouth watering how good it would be to eat them hot in cold wintery evening.

0 0 Reply
READ THIS POEM IN OTHER LANGUAGES
Close
Error Success