Premashilpam Poem by Suresh Kumar EK

Premashilpam

Rating: 5.0

പ്രേമശില്പം
----------------
ഞാൻ കളിമണ്ണായിരുന്നു,
കുഴച്ചു രൂപപ്പെടുത്താത്തത്.

നീ ശില്പിയായി വന്നു,
നിന്റെ നീണ്ട വിരലുകൾ,
എന്നെ കുഴച്ചു മറിച്ചു.

ഞെക്കിയും ഉരുട്ടിയും
വിയർപ്പിന്നുപ്പ് ചേർത്തും
നീയെന്നെ പാകപ്പെടുത്തി.

ഇക്കിളിയുണർത്തുന്ന
ആ മൃദുവിരലുകൾക്കിടയിലൂടെ
കടന്നു പോവുമ്പോൾ,
ഞാനൊരു ശില്പമായി
രൂപാന്തരപ്പെടുകയായിരുന്നു.

അനന്തമായൊരു പ്രണയത്തിന്റെ
ആത്മാവിൽ രൂപം കൊണ്ട
സ്നേഹത്തിന്റെ ശിൽപം.

നിന്റെ ചൂണ്ടുവിരലുകളാലെന്റെ
ചുണ്ടുകളുരുക്കൊണ്ടപ്പോൾ
അവ തുടിയ്ക്കാൻ തുടങ്ങി.

നിൻ ചുടു നിശ്വാസങ്ങളെൻ
കണ്ണിൽ പതിഞ്ഞപ്പോൾ
അവയെല്ലാം കാണാനും തുടങ്ങി.

നിന്റെ തലോടലുകളാലെൻ
മാറിടം രൂപപ്പെട്ടപ്പോൾ
അവ ചുരത്താനും തുടങ്ങി.

എന്റെ തുടകളും നാഭിയും
അരക്കെട്ടുമെല്ലാം നിന്റെ
കൈവഴക്കത്തിലത്ഭുതമായി
ത്രസിച്ചുയരാൻ തുടങ്ങി.

എന്നിട്ടും ഞാൻ പൂർണയായിരുന്നില്ല,
എനിക്ക് ജീവനുണ്ടായിരുന്നില്ല.

പക്ഷെ എന്നെ നീയൊന്നു
കെട്ടിപ്പിടിച്ചു കണ്ണുകളിൽ
സ്നേഹത്തോടെ ചുംബിച്ചപ്പോൾ
എനിക്കിതാ ജീവനും കിട്ടി.

ഇനി എന്നെ അനാഥയാക്കി
എങ്ങും പോകരുതേയെന്റെ
പ്രിയപ്പെട്ട ശില്പീ, നീയീഭൂവിൽ
നിന്നും പോവരുതേ, പോവരുതേ.

കളിമണ്ണായ കളിമണ്ണെല്ലാംനിന്നെ
കാത്തിരിപ്പാണെന്നറിയാം,
എന്റെ ആശകളെല്ലാം പൊന്നേ
വ്യർത്ഥമാണെന്നുമറിയാം,

എങ്കിലും കൊതിക്കുന്നു ഞാനാ
മാന്ത്രികസ്പർശമെന്നിലെന്നുമെൻ
അഴകളവുകൾ കാത്തിരിക്കുന്നൂ നിന്നെ.

COMMENTS OF THE POEM

The agic touch of love gives a new life like a sculptor gives shape to a sculpture. O dear sculptor don't go anywhere leaving me alone. A wonderful creation projecting the power of love.

0 0 Reply
READ THIS POEM IN OTHER LANGUAGES
Close
Error Success