ഞാൻ, തെളിഞ്ഞ് ഗംഭീരമായ സാന്ധ്യരശ്മികൾ
മഞ്ഞുവീണുകുനിഞ്ഞ മരങ്ങളെ രാവാട-
യുടുപ്പിക്കുന്നത് കണ്ടുകൊണ്ടിരിക്കയായിരുന്നു
വൃക്ഷച്ചില്ലകൾ സ്ഫടികനിർമ്മലമാം ഈണങ്ങളിൽ കിണുങ്ങുന്നു
താമരാക്കുമരങ്ങൾ കുനിഞ്ഞ് തങ്ങളുടെ രജതനിധികൾ
മഞ്ഞിൻ മൗനരഹസ്യത്തിലൊളിപ്പിക്കുന്നു
പടിഞ്ഞാറ് ഒരൊറ്റ നക്ഷത്രം മാത്രം ഉദിച്ചിട്ടുണ്ട്
ആകാശത്തിൻ നിറുകയിൽ രണ്ടെണ്ണം തിളങ്ങുന്നു.
ഒരു നിമിഷം ഞാൻ യുദ്ധങ്ങളെയും അവ കവർന്നെടുത്ത
ഉറ്റവരെയോർത്തുകേഴുന്ന പെണ്ണുങ്ങളെയും മറന്നുപോയി-
ഗർഭഭരം ചുമന്ന് എന്നെ നൊന്തുപെറ്റ അമ്മയെ
എനിക്ക് ജന്മം നല്കിയതിന് നന്ദിയോടെ ഓർത്തുപോയി.
This poem is the Malayalam Translation of the lovely poem "Winter Dusk" Sara Teasdale.
This poem has not been translated into any other language yet.
I would like to translate this poem