Sara Teasdale 101 - മണൽക്കൂനകളിൽ Poem by Unnikrishnan Sivasankara Menon

Sara Teasdale 101 - മണൽക്കൂനകളിൽ

Rating: 5.0

മരണത്തിനു ശേഷവും ഒരു ജീവിതമുണ്ടെങ്കിൽ
വെയിലിൽ കരുവാളിച്ച ഈ കടൽത്തീരങ്ങൾ
എന്നെക്കുറിച്ച് കൂടുതൽ അറിയുമായിരുന്നു,
മാറ്റമില്ലാത്ത, എന്നാൽ പല നിറങ്ങൾ മാറുന്ന കടൽപോലെ
ഒരേ സമയം സ്ഥിരവും അസ്ഥിരവുമായ രീതിയിൽ
ഞാൻ തിരിച്ചുവരുമായിരുന്നല്ലോ.
ജീവിതം ഹ്രസ്വമാകയാൽ അതെന്നെ
വഴക്കാളിയാക്കിയിട്ടുണ്ടെങ്കിൽ, ക്ഷമിച്ചേക്കുക;
മരണത്തിന്റെ മഹാശാന്തതയിൽ
ഒരു തീനാളംപോലെ ഞാൻ നിവർന്നുവരും;
നിങ്ങൾക്കെന്നെ ആവശ്യമുണ്ടെങ്കിൽ
കടലിനുനേരെയുള്ള മണൽക്കൂനകളിൽ-
ക്കയറി എന്റെ പേര് വിളിക്കുക.


This poem is Malayalam Translation of the poem 'On The Dunes' by Sara Teasdale.

Saturday, June 15, 2024
Topic(s) of this poem: death,love,poem
COMMENTS OF THE POEM

A poet never dies. You call her/him over the dunes and she/he will come to you riding the monstrous ocean waves…

0 0 Reply
READ THIS POEM IN OTHER LANGUAGES
Unnikrishnan Sivasankara Menon

Unnikrishnan Sivasankara Menon

PUTHENCHIRA, KERALA, INDIA
Close
Error Success