Sara Teasdale 105 - ശരത്കാലസന്ധ്യ Poem by Unnikrishnan Sivasankara Menon

Sara Teasdale 105 - ശരത്കാലസന്ധ്യ

Rating: 5.0

ശരത്കാലസന്ധ്യ
ചന്ദ്രക്കല ഒരു സിമിറ്റാർ പോലെ നേർത്തു-
വളഞ്ഞിരിക്കുന്നു, ഒരു വെള്ളിയരിവാൾ പോലത്
ആകാശച്ചെരുവിലൂടെ തെന്നിയിറങ്ങുന്നു.
തൊട്ടുതന്നെ ഒരു നക്ഷത്രവുമുണ്ട്
മിന്നുന്ന ഒരു നാണംകുണുങ്ങി സ്വർണ്ണനക്ഷത്രം
അത് ഒരൊറ്റക്കണ്ണുപോലെ ചുറ്റിനും നോക്കുന്നു.

ശിശുഗൃഹത്തിന്റെ വാതായനപ്പാളിയിലൂടെ
യക്ഷികൾ അടുപ്പിൽ വീണ്ടും തീ കത്തിക്കുന്നുണ്ട്
ശരിക്കും നാം ചെയ്യാറുള്ളതുപോലെ തന്നെ-
അവർ ചായ കുടിക്കുകയാണെന്ന് എനിക്കിപ്പോഴറിയാം,
ഒരു കപ്പ് അവർ എനിക്കുതന്നെങ്കിലെന്ന് ആഗ്രഹമുണ്ട്
യക്ഷികളുണ്ടാക്കുന്ന ഉണക്കമുന്തിരി കെയ്ക്കും.

This poem is Malayalam Translation of the poem "Dusk in Autumn" by Sara Teasdale

Monday, June 17, 2024
Topic(s) of this poem: autumn,love,moon,poem
COMMENTS OF THE POEM
READ THIS POEM IN OTHER LANGUAGES
Unnikrishnan Sivasankara Menon

Unnikrishnan Sivasankara Menon

PUTHENCHIRA, KERALA, INDIA
Close
Error Success