Sara Teasdale 109 - ഈ രാവിൽ Poem by Unnikrishnan Sivasankara Menon

Sara Teasdale 109 - ഈ രാവിൽ

Rating: 5.0

അമ്പിളി വർത്തുളമായൊരു സുവർണ്ണപുഷ്പമാണ്
ആകാശത്തിന് നീലനിറം തന്നെ, അനക്കമേ ഇല്ല.
ചന്ദ്രൻ നിർമ്മിക്കപ്പെട്ടിരിക്കുന്നത് ആകാശത്തിന്റെ ആലിംഗനത്തിലൊതുങ്ങാനാണല്ലോ,
ഞാനാകട്ടെ, നിന്റെയും.

അമ്പിളി ഞെട്ടില്ലാത്തൊരു പൂവാണ്
ആകാശം പ്രകാശപൂർണ്ണവും;
അനന്തമായ കാലം അവർക്കുള്ളതാണ്,
ഈ രാവ് നമുക്ക് മാത്രവും.

This poem is Malayalam Translation of the poem "Tonight" by Sara Teasdale

Monday, June 17, 2024
Topic(s) of this poem: love,poem
COMMENTS OF THE POEM
READ THIS POEM IN OTHER LANGUAGES
Unnikrishnan Sivasankara Menon

Unnikrishnan Sivasankara Menon

PUTHENCHIRA, KERALA, INDIA
Close
Error Success