നിനക്കായി ഞാൻ ഒരുപാട് പാട്ടുകൾ ഒരുക്കി
പക്ഷേ, ഒന്നുപോലും നിന്നെ മുഴുവനായി വിവരിച്ചില്ല-
എന്റെ പരിശ്രമം, ഒരു നക്ഷത്രത്തെ പിടിക്കാൻ
വാക്കുകളുടെ വല വീശിയതു പോലെയായി;
അല്ലെങ്കിൽ കൈ കുമ്പിളാക്കി മടക്കി കടലിൽ നിന്ന്
ഞാനിത്തിരി വെള്ളം കോരിയെടുത്തു നോക്കുമ്പോൾ
സാഗരത്തിൻ ഇരുണ്ട നീലോജ്ജ്വലദ്യുതി
കൈക്കുമ്പിൾജലത്തിന് നഷ്ടമായിക്കണ്ടതുപോലെ.
This poem is Malayalam translation of the poem "The Net" by Sara Teasdale
This poem has not been translated into any other language yet.
I would like to translate this poem