Sara Teasdale 111 - പ്രഭാതഗീതം Poem by Unnikrishnan Sivasankara Menon

Sara Teasdale 111 - പ്രഭാതഗീതം

Rating: 5.0

പ്രഭാതമാകുന്ന വൈരക്കൽ സാധാരണയേക്കാൾ
ഒരുമണിക്കൂർ നേരത്തെ എന്നെയുണർത്തി; സൂര്യോദയം
നക്ഷത്രങ്ങളെ അകത്താക്കിക്കഴിഞ്ഞിരുന്നു
ആകാശത്ത് വിളറിവെളുത്ത ചന്ദ്രൻമാത്രം ബാക്കിയായി.

ഹേ ശ്വേതേന്ദൂ, നീ തനിയെയായല്ലോ!
ഞാനും അങ്ങിനെതന്നെ. പക്ഷെ, ഈ ലോകം
മുഴുവനുമുണ്ടല്ലോ നമുക്ക് ചുറ്റിക്കറങ്ങാൻ,
തനിച്ചായവർക്കു മാത്രമല്ലോ സ്വാതന്ത്ര്യമുള്ളു.

This poem is Malayalam Translation of the poem 'Morning Song' by Sara Teasdale

Tuesday, June 18, 2024
Topic(s) of this poem: freedom,loneliness,moon,poem
COMMENTS OF THE POEM
READ THIS POEM IN OTHER LANGUAGES
Unnikrishnan Sivasankara Menon

Unnikrishnan Sivasankara Menon

PUTHENCHIRA, KERALA, INDIA
Close
Error Success