ക്യൂബയിലെ ഒരു തോട്ടത്തിൽ
ചെമ്പരുത്തിപ്പൂക്കൾ അഗ്നിക്കോപ്പകളാണ്
എന്നെ പ്രണയിക്കൂ, എന്റെ പ്രിയനേ,
ജീവിതം എന്നേക്കും മാറ്റമില്ലാതില്ലല്ലോ
മനോഹരനിറങ്ങളിൽ പോയിൻസെറ്റിയ കാറ്റിലാടുന്നു
ചെങ്കൽച്ചുവപ്പോലും ഒരില പറന്നുപോകുന്നു
ഒരു പല്ലി തലയുയർത്തി ശ്രദ്ധിക്കുന്നു-
മദ്ധ്യാഹ്നം കടന്നുപോകും മുമ്പേ
എന്നെയൊന്നു ചുംബിക്കൂ.
ആകാശത്ത് വട്ടമിട്ടുപറക്കും പെരുതായ
ആ കറുത്ത കഴുകനിൽനിന്നെന്നെ
ഇവിടെ ഈ സീയ്ബാ മരത്തിൻകീഴിൽ ഒളിപ്പിക്കൂ.
This poem is Malayalam Translation of the poem 'In A Cuban Garden' by Sara Teasdale.
This poem has not been translated into any other language yet.
I would like to translate this poem
The picture shared is that of a ceiba tree