ആ വർഷങ്ങൾ
ഇന്നു രാവിൽ ഞാൻ കണ്ണുചിമ്മവേ
എന്നെക്കടന്നൊരസാധാരണ ജാഥ പോകുന്നതായി കണ്ടു-
നിൻമുഖം കാണും മുമ്പുള്ള അനേകവർഷങ്ങൾ
ശോകച്ഛവിയോടെ ആകർഷകമായി കടന്നുപോയി;
അവ പോയി, ലോലമനസ്സുള്ള ലജ്ജാലുക്കളായ ആ വർഷങ്ങൾ
കണ്ണീരാൽ കാഴ്ചമങ്ങിയ, നൃത്തംചെയ്യാൻ വെമ്പുന്നൊരാളെപ്പോലെ.
വർഷങ്ങൾ കടന്നുപോയി, അറിഞ്ഞതേയില്ല
കടന്നുപോയ ഓരോവർഷവും എന്നെ നിന്നോട് കൂടുതലടുപ്പിച്ചു.
അവ കടന്നുപോയ വഴികൾ ഇടുങ്ങിയതും വെവ്വേറെയുമായിരുന്നു
അങ്ങിനെയാണെങ്കിലും അത് എന്നെ നിന്റെ ഹൃദയത്തിലേക്ക് നയിച്ചു.
ഓ, കണ്ണീരിൽ മുങ്ങിമരിച്ച ശബ്ദങ്ങളിൽ പാടാൻ ശ്രമിച്ച
ലോലമനസ്സുള്ള ലജ്ജാലുവർഷങ്ങളേ, ഏകാന്ത വർഷങ്ങളേ!
This poem is Malayalam Translation of the poem "The Years" by poet Sara Teasdale.
This poem has not been translated into any other language yet.
I would like to translate this poem