Sara Teasdale 126 - നഷ്ടവസ്തുക്കൾ Poem by Unnikrishnan Sivasankara Menon

Sara Teasdale 126 - നഷ്ടവസ്തുക്കൾ

Rating: 5.0

ഓ,
ലോകം കടന്നുപൊയ്ക്കൊള്ളട്ടെ
എന്നുവയ്ക്കാൻ എനിക്കു കഴിഞ്ഞേക്കും,
അതിന്റെ മുഴക്കവും പകിട്ടുമുള്ള മഹാത്ഭുതങ്ങളും
അതിന്റെ മഹായുദ്ധങ്ങളും.
എന്നാൽ ഹേമന്തസന്ധ്യയിൽ താരകാകീർണ്ണമാകും
ആകാശത്തെ ഞാനെങ്ങിനെ ഉപേക്ഷിക്കും?

നഗരങ്ങളെ വേണ്ടെന്നുവെയ്ക്കാനും എനിക്കാകും
അവയുടെ ആചാരങ്ങളെയും വർഗ്ഗവിശേഷങ്ങളെയും-
എന്നാൽ രത്നക്കളകളിൽ രജതശോഭ ചാർത്തും
വേനൽമഴകളുടെ കാര്യം!

This poem is Malayalam Translation of the poem "Lost Things" by Sara Teasdale.

Sara Teasdale 126 - നഷ്ടവസ്തുക്കൾ
Thursday, July 4, 2024
Topic(s) of this poem: happiness,nature,poem
COMMENTS OF THE POEM
READ THIS POEM IN OTHER LANGUAGES
Unnikrishnan Sivasankara Menon

Unnikrishnan Sivasankara Menon

PUTHENCHIRA, KERALA, INDIA
Close
Error Success