Sara Teasdale 128 - പെസ്റ്റമിലെ നഗരാവശിഷ്ടങ്ങൾ Poem by Unnikrishnan Sivasankara Menon

Sara Teasdale 128 - പെസ്റ്റമിലെ നഗരാവശിഷ്ടങ്ങൾ

Rating: 5.0

ക്ഷേത്രങ്ങൾ സ്ഥിതി ചെയ്യുന്ന താഴ്ന്ന നിലങ്ങളിൽ
ചതുപ്പുപുല്ല് പൂക്കളോടിട കലർന്നിരിക്കുന്നു,
കിളികളുടെ ചെറുകൂജനം മാത്രമാണ്
തടവില്ലാതൊഴുകും സമയനദിയെ ബന്ധിപ്പിക്കുന്നത്.
അതുപോലെ, അവസാനം എന്റെ ഹൃദയത്തിനു മുകളിലൂടെ
ഒരിക്കൽ വന്യവും ആനന്ദമയവുമായിരുന്ന ആ നഗരമെന്ന പോൽ
രാവിൽ ശ്വേതതാരങ്ങൾ പതുക്കെ കടന്നുപോകും
പകൽസമയത്താകട്ടെ,
അതിവേഗമാർന്ന തവിട്ടുനിറമുള്ള പക്ഷികളും.

This poem is Malayalam Translation of the poem "Paestum" by Sara Teasdale

Sara Teasdale 128 - പെസ്റ്റമിലെ നഗരാവശിഷ്ടങ്ങൾ
Wednesday, July 17, 2024
Topic(s) of this poem: history,poem
POET'S NOTES ABOUT THE POEM
Paestum (the erstwhile Poseidonia) has a history starting from 600 BC. The ruins that are protected and showcased now by UNESCO now (spoken of here by the poet) belong to 450 BCE to 400 BCE
COMMENTS OF THE POEM
READ THIS POEM IN OTHER LANGUAGES
Unnikrishnan Sivasankara Menon

Unnikrishnan Sivasankara Menon

PUTHENCHIRA, KERALA, INDIA
Close
Error Success