Sara Teasdale 130 - ഫ്ലോറൻസ് Poem by Unnikrishnan Sivasankara Menon

Sara Teasdale 130 - ഫ്ലോറൻസ്

Rating: 5.0

ആർനോനദിക്കുമേൽ മണികൾ മുഴങ്ങുന്നു
പാതിരാനേരത്തെ നീണ്ട, അതിദീർഘമണിമുഴക്കം;
ഇവിടെ, വിറയാർന്നൊരീയിരുളിൽ
സമയത്തെയാണെനിക്ക് പേടി.

ഓ! നരച്ച മണികളേ, നിങ്ങളുടെ മണിമുഴക്കം ഇനി നിർത്തൂ
കാലം എന്നിൽനിന്ന് വളരെയേറെ എടുത്തുകൊണ്ടുപോകുന്നു
എന്നാൽ പുഴകൾക്കും പാറക്കല്ലുകൾക്കുമാകട്ടെ
അവനേകുന്നു ചിരഞ്ജീവിത്വം.

This poem is Malayalam Translation of the poem "Florence" by Sara Teasdale

Wednesday, July 17, 2024
Topic(s) of this poem: history,poem
COMMENTS OF THE POEM
READ THIS POEM IN OTHER LANGUAGES
Unnikrishnan Sivasankara Menon

Unnikrishnan Sivasankara Menon

PUTHENCHIRA, KERALA, INDIA
Close
Error Success