Sara Teasdale 131 - സ്ത്രേസാ Poem by Unnikrishnan Sivasankara Menon

Sara Teasdale 131 - സ്ത്രേസാ

Rating: 5.0

ചന്ദ്രൻ മലനിരകളിൽ നിന്നുരുവാകു-
ന്നൊരു പീതകുസുമം,
തടാകം തന്റെ ഊഴം കാത്തുനില്ക്കും
സ്വപ്നാടകയായൊരു നവവധു.
ആ സൗന്ദര്യം എന്റെ ഹൃദയം നിറച്ചുകഴിഞ്ഞു
ഇനിയില്ലിടമതിൽ.
എന്റെ ഹൃദയം നിറഞ്ഞിരിക്കുന്നു
തീരം മുതൽ തീരംവരെ നിറഞ്ഞു-
കവിഞ്ഞൊഴുകുമീ തടാകം പോലെ.

This poem is Malayalam Translation of the poem "Stresa" by Sara Teasdale

Sara Teasdale 131 - സ്ത്രേസാ
Wednesday, July 17, 2024
Topic(s) of this poem: beauty,poem
COMMENTS OF THE POEM
READ THIS POEM IN OTHER LANGUAGES
Unnikrishnan Sivasankara Menon

Unnikrishnan Sivasankara Menon

PUTHENCHIRA, KERALA, INDIA
Close
Error Success