Sara Teasdale 41 - വേലിയിറക്കം Poem by Unnikrishnan Sivasankara Menon

Sara Teasdale 41 - വേലിയിറക്കം

Rating: 5.0

വേലിയിറക്കം

This is a Malayalam translation of the poem "Ebb Tide" by Sara Teasdale.

നിന്റെ മുഖമൊന്നു കാണാനാകാതെ
നീണ്ട പകലങ്ങിനെ അവസാനിക്കുമ്പോൾ
ആ പഴയ വന്യമായ അടക്കമില്ലാത്ത സങ്കടം
ഒളിച്ചിരുന്നിടത്തുനിന്ന് പയ്യെ തല പൊക്കുന്നു.

വെട്ടമൊഴിഞ്ഞ് സംഗീതവും നഷ്ടമായി,
വ്യർത്ഥമായ്ത്തകർന്നതുമാണ് എന്റെ ദിനം,
ദിവസം മുഴുവൻ വിലപിച്ചുകൊണ്ടേയിരിക്കുന്ന,
സർവ്വദാ കാറ്റടിക്കുന്ന ഇരുണ്ടൊരു കടൽത്തീരംപോൽ.

ലക്ഷോപലക്ഷം താരകൾ തെളിയുന്ന
സംഗീതമാലപിക്കും കടൽ പോലെ തിരിച്ചുവരൂ
പാറകളും വടുക്കളുമായി വിവസ്ത്രയായ
വേലിയിറക്കസമയത്തെ ആളൊഴിഞ്ഞ തീരത്തേക്ക്.

COMMENTS OF THE POEM
READ THIS POEM IN OTHER LANGUAGES
Unnikrishnan Sivasankara Menon

Unnikrishnan Sivasankara Menon

PUTHENCHIRA, KERALA, INDIA
Close
Error Success