Bhoopadangal Poem by Suresh Kumar EK

Bhoopadangal

ഭൂപടങ്ങൾ
- - - - - - - -
ഭൂപടങ്ങൾ നമ്മോട് പുഞ്ചിരിക്കുന്നു
മൃദുസ്വരത്തിൽ നമ്മെ വിളിക്കുന്നു
അതിരുകൾ കടന്നു കണ്ടെത്താൻ
അനുഭൂതികളുടെ ഭാഷയിൽ വിളിക്കുന്നു
വരൂ, വന്നു കാണൂ, എല്ലാം കണ്ടറിയൂ
വേഗം കീഴടക്കൂ, മുഴുവനാസ്വദിക്കൂ
അനുഭവിക്കൂ, ആനന്ദനൃത്തമാടൂ
കരുത്തുറ്റ കാലുകളാലെന്റെനഗ്നതയെ
ഇക്കിളിപ്പെടുത്താനായ് ചടുലമായ്വരൂ

പക്ഷെ വിലങ്ങനെ അക്ഷാംശങ്ങളും
കുറുങ്ങനെ നീണ്ട രേഖാംശങ്ങളും
നമ്മെ ദേശവലകളിൽ കുടുക്കിയിടുന്നു
അതിർത്തികളിൽ തളച്ചിടപ്പെട്ട നാം
യാത്രകളേ വേണ്ടെന്നു വെക്കുന്നു

COMMENTS OF THE POEM
READ THIS POEM IN OTHER LANGUAGES
Close
Error Success