മൗനഗാനാലാപനത്തിനായ് (For Your Silent Songs, I Yearn) Poem by prema kumari

മൗനഗാനാലാപനത്തിനായ് (For Your Silent Songs, I Yearn)

ഓർത്തു ഞാൻ ഇന്ന്
അന്ന് നമ്മൾ പങ്കിട്ട
സുന്ദരമാo നിമിഷങ്ങളെ

ചലിച്ചു എൻ പാദങ്ങൾ
അന്നു നമ്മൾചരിച്ച
പന്ഥാവിലൂടെ

അറിഞ്ഞു ഞാനെൻ
ഹൃദയത്തിൽ
അനുരാഗത്തിൻ നോവുകൾ

തേടിയെൻ
മനക്കാമ്പുകൾ
സ്വപ്നത്തിലൂടെ നിൻ
സാന്നിധ്യലഹരി പുൽകുവാൻ

തെളിഞ്ഞുയെൻ
മനക്കണ്ണിൽ
സൂര്യപ്രഭമാം നിൻ മുഖം
അറിഞ്ഞു ഞാനെൻ
അകതാരിൽ വെൺമയേറുമാ സാമിപ്യം

ഉണർത്തി നിൻ സ്മരണകൾ എന്നിൽ
പ്രേമത്തിൻ സുന്ദരമാം
അനുഭൂതികൾ
ദാഹിച്ചു എൻ ഹൃത്തടം
നർമ്മ സുന്ദരമാം ദിനത്തിനായ്
കാത്തിരിപ്പൂ ഇന്നു ഞാൻ
നിന്നിൽ നിന്നും പുറപ്പെടുമാ
മൗനഗാനാലാപനത്തിനായ്
(Graphic: NichtSoWichtig saved
to zerochan Pinterest) .

മൗനഗാനാലാപനത്തിനായ് (For Your Silent Songs, I Yearn)
Monday, February 15, 2021
Topic(s) of this poem: song,love,romance,memories
POET'S NOTES ABOUT THE POEM
Thinking of sweet memories of romance and love
READ THIS POEM IN OTHER LANGUAGES
Close
Error Success