ഇലപൊഴിയും കാലം
ഇലപൊഴിയും കാലം
കദനക്കടൽ
കരകവിയും കാലം
അതുവഴിയായ് ഒഴുകിപ്പോം
പലവഴിയും കാലം.
ഭൂവാകെ കൊടുശൈത്യം
ഇനി വാഴും കാലം
പകൽപോലും പേയിരുളിൻ
ഭീയരുളും കാലം
ഉയിരോടെച്ചിതറിപ്പോയ്
ഉടൽ വീഴും കാലം
ഉലകാകെ കലഹത്തിൻ
കനലെരിയും കാലം
വഴിയാകെക്കാലന്മാർ
പതിയിരിക്കും കാലം
ഭയത്താലീ ജനമാകെ
ഉള്ളുരുകും കാലം
ഇലപൊഴിയും കാലം
കരൾപ്പൂവിൻ
ഇതൾപൊഴിയും കാലം
ഇലപൊഴിയും കാലം
നിഴൽപോലും പകയോടെൻ
ഉയിരരിയും കാലം
ആകാശം ക്രോധച്ചെ-
മ്മഴ പൊഴിയും കാലം
ഭൂവാകെക്കടലോളം
നിണമണിയും കാലം
എൻ കയ്യാലിന്നാളെൻ
ചിതയെരിയുംകാലം.
ഇലപൊഴിയും കാലം
കലഹക്കടൽ
കരകവിയും കാലം
മനംമൂടും ഘൃണയാലി-
ന്നുലകഴിയും കാലം.
എൻ കയ്യാലിന്നാളെൻ
ചിതയെരിയും കാലം.
ജീവിച്ചിരിക്കേത്തന്നെ ചിതയിലെരിയുന്ന കാലം.. ഈ കവിതക്കൊരു സമകാലവും സര്‍ വ്വകാലവുമുണ്ട്. thoughtful and meaningful..All the Best, Dear Unnikrishnan..
Ela pozhiyum Kaalam - so beautifully written - reflecting on life's changes like the seasons. Malayalam is such a rich language that it is impossible to translate certain minute aspects of its elegance into any other language. Lovely poem Unni.
Hi Geeta, Translating from other languages into Malayalam, I find equally difficult.
Wonderfully carved the different conditions in life, there is time for everything A thought invoking poem
This poem has not been translated into any other language yet.
I would like to translate this poem
Wish I could read this poem.