Malayalam 902 ഭാഷാന്തര കവിതകൾ (2) ഇരുട്ടെൻറെ മുന്നിൽ കനക്കുന്നു Poem by Unnikrishnan Sivasankara Menon

Malayalam 902 ഭാഷാന്തര കവിതകൾ (2) ഇരുട്ടെൻറെ മുന്നിൽ കനക്കുന്നു

Rating: 4.9

ഇരുട്ടെൻറെ മുന്നിൽ കനക്കുന്നു
-സൂസൻ വില്ല്യംസ്


അറിയുന്നു ഞാൻ, ഇതെൻറെ
ജീവിതയാത്ര തന്നന്ത്യപാദം.
ഇരുട്ടെൻറെ മുന്നിൽ കനക്കുന്നു, ഹൃത്തിൻ
ഗുരുത്വം ഞെരിക്കും പദങ്ങൾ നിലയ്ക്കുന്നു
ഭയമാണെനിക്കിനി പിറക്കും ദിനങ്ങളെ.

ഭയക്കുന്നു ഞാൻ.
കറുത്തുള്ള കണ്ണിൽ പെരുക്കും കൊതിയോ-
ടെൻ ജീവൻ കൊത്തിക്കുടിക്കാൻ
വെന്പുന്ന കാകങ്ങളും
കൂർത്തുമൂർത്തുള്ള ദംഷ്ട്രങ്ങളോടെ
വിഴുങ്ങാൻ സ്വത്വങ്ങളാം ഇരകളെത്തേടി-
ച്ചുറ്റും കുറുനരികളും തിങ്ങുമീ
വഴിയരികിൽ വീണു മാഞ്ഞുപോം
എൻ സ്മൃതികളെന്നു
ഭയക്കുന്നു ഞാൻ.
ഭയമാണെനിക്കെൻറെ മുന്നിൽ കനക്കും തമസ്സിനെ.

തിരികെ നടക്കാനാവില്ലെനിക്ക്
ഇവിടെത്തന്നെയൊരു മാത്ര നിൽക്കാൻ പോലുമാവില്ല.
എൻപാദങ്ങളെന്നെയിപ്പാതയിൽ താഴോട്ടേ നയിക്കുന്നു,
അവയ്ക്കൊപ്പം പോയേ തീരൂ, ഇനി ഞാൻ തനിയേ.
അറിയില്ലെനിക്കീ വഴി, യെന്നാലിതിൽ എനിക്കെന്നെ
സ്വയം നഷ്ടപ്പെട്ടു പോകുന്നുവെന്നറിഞ്ഞ്
സംഭീതനാകുന്നു ഞാൻ.

എഴുത്താണെൻ തൊഴിൽ
നഷ്ടപ്പെടാനരുതെനിക്കെൻ മൂലധനം-
വാക്കുകൾ-നാമങ്ങൾ, ക്രിയകൾ,
പേരെച്ചങ്ങൾ, വിനയെച്ചങ്ങൾ,
എഴുത്തിന്നിതിവൃത്തങ്ങൾക്കഴകേകും
സംഘർഷങ്ങൾ.
വാക്കിൻ ഖജനാവൊഴിഞ്ഞുപോകുന്ന-
തറിയുന്നതുണ്ടു ഞാൻ.
എനിക്കു ഭയമാണരിച്ചെത്തുമീ
നിശ്ശൂന്യതയെ.

അറിയാമെനിക്കധികം ദൂരത്തല്ലാ-
തഴിയും ഈ ജന്മബന്ധം; ഒടുങ്ങുമീ യാനം.
പറിഞ്ഞുകീറുമെൻ മനം ശാന്തതയറിയും,
പ്രേമത്തിൻ വെട്ടംപരക്കുമാ നാട്ടിലമരും ഞാനിനി.
പൂർണ്ണനാകും, പരിപൂർണ്ണനാകും ഞാൻ.

This is a translation of the poem This Last Journey Into Darkness by Susan Williams
Sunday, April 15, 2018
Topic(s) of this poem: sorrow
POET'S NOTES ABOUT THE POEM
This is a translation of the poem " My Last Journey into Darkness." by Susan Williams.
COMMENTS OF THE POEM
Geeta Radhakrishna Menon 18 April 2018

'My last journey into darkness' by my dear friend Susan translated into Malayalam by Unnikrishnan, an ardent admirer of her poems. Most beautifully written, Unni. In fact, a undeniable sense of sorrow gets deeply into your system after reading it. I wish Susan could read Malayalam. She would have cried moved with emotion. പ്രേമത്തിൻ വെട്ടംപരക്കുമാ നാട്ടിലമരും ഞാനിനി. പൂർണ്ണനാകും, പരിപൂർണ്ണനാകും ഞാൻ. It would be a sin to leave the page without a full vote for this poem.

4 0 Reply
Unnikrishnan E S 18 April 2018

Thank you Geeta for going through my translation and posting your comments. The original one by Susie, you would have enjoyed long back. It is the standard of the poem by Susie that has rubbed on my write here. Thank youuu.

1 0
Dr Antony Theodore 22 April 2018

i too am living in fear my dear unni. thank u for such messages which u spread through ur poems.. recently i read about the Asifa Banu. the 8 year old who was raped and murdered.. in the 21 centuary we are able to do such a heneous crime . the world calls Rape India......... i cry in me.. thank u dear Unni for touching my soul.. tony

2 0 Reply
Dr Antony Theodore 22 April 2018

അറിയാമെ നിക്കധികം ദൂരത്തല്ലാ- തഴിയും ഈ ജന്മബന്ധം; ഒടുങ്ങുമീ യാനം. പറിഞ്ഞുകീറുമെൻ മനം ശാന്തതയറിയും, പ്രേമത്തിൻ വെട്ടംപരക്കുമാ നാട്ടിലമരും ഞാനിനി. പൂർണ്ണനാകും, പരിപൂർണ്ണനാകും ഞാൻ. poornatha...... can we become poornan here on this earth? continued.

1 0 Reply
Unnikrishnan E S 02 May 2018

I remember that I had posted a response to this poignant observation. But, now it is not seen. Who has stolen it from my page? Should we report the crime to the Police? HeHr!

0 0
Unnikrishnan E S 20 April 2018

Comment posted by Poet Ms Rini Jerry Well penned...I liked this More than ten original

1 0 Reply
Viju J 19 April 2018

Dear poet nice presentation of the theme without loosing its originality. Really great work

1 0 Reply
Unnikrishnan E S 19 April 2018

Thank you, dear poet, for reading my attempt on this translation. Gratified that you could appreciate it.

0 0
Sreejith Kulaparambil 19 April 2018

this is one of the touching poems i have read in recent times, expressing the misery and helplessness of a suffering person....

1 0 Reply
Unnikrishnan E S 19 April 2018

Hi Sreejith Thank you for visiting my page. The original version by Susan Williams is definitely a very profound poem. Thank you again for the appreciation. Obliged.

0 0
Unnikrishnan Sivasankara Menon

Unnikrishnan Sivasankara Menon

PUTHENCHIRA, KERALA, INDIA
Close
Error Success