Sara Teasdale 114 - ജൂൺമാസരാവിൽ Poem by Unnikrishnan Sivasankara Menon

Sara Teasdale 114 - ജൂൺമാസരാവിൽ

Rating: 5.0

ഭൂമി, നീയെനിക്കിന്നേറെ പ്രിയപ്പെട്ടവൾ!
ചുറ്റിനും മഴയുടെ സുഗന്ധം ഒഴുകുന്നു
അകലെ, കരയോട് സംസാരിക്കുന്ന
മഹാസമുദ്രത്തിനുടെ ഗാഢമാം ശബ്ദം,
എങ്ങിനെയാണ് എനിക്കുറങ്ങാനാകുക?

ഭൂമി, എനിക്കുള്ളതെല്ലാം നീ തന്നതല്ലോ
നിന്നെ ഞാൻ സ്നേഹിക്കുന്നു, സ്നേഹിക്കുന്നു
ഓഹ്! എന്റെ പക്കലെന്തുണ്ട് പകരം നിനക്കേകാൻ
മരണശേഷം ഈ നശ്വര ശരീരമല്ലാതെ?

This poem is Malayalam Translation of the poem "June Night" by Sara Teasdale

Wednesday, June 19, 2024
Topic(s) of this poem: june,love,poem
COMMENTS OF THE POEM
READ THIS POEM IN OTHER LANGUAGES
Unnikrishnan Sivasankara Menon

Unnikrishnan Sivasankara Menon

PUTHENCHIRA, KERALA, INDIA
Close
Error Success