(This poem is Malayalam translation of the poem 'April' by Sara Teasdale)
ഏപ്രിൽ
മേൽക്കൂരകൾ മഴയിൽ തിളങ്ങുന്നു
പറന്നകലുന്ന കുരുവികൾ ചിലക്കുന്നു
കാറ്റൂതും ഏപ്രിലിൻ ചാരുതയിൽ
മേഘശകലങ്ങൾ മെല്ലെ ഒഴുകിനീങ്ങുന്നു.
എന്നാൽ പിൻമുറ്റങ്ങൾ അനാവൃതമായി തവിട്ടുനിറത്തി-
ലാണ്; ഒരേ ഒരു മരം മാത്രം മാറ്റമില്ലാതെ തുടരുന്നു,
വസന്താഗമത്തെക്കുറിച്ച് എനിക്കത്ര ഉറപ്പില്ല
മധുമാസം എനിക്കുള്ളിൽ പാടുന്നുണ്ടെന്നതല്ലാതെ.
This poem has not been translated into any other language yet.
I would like to translate this poem
A tale of spring. How thrilled is the poet on the onset of spring. And how enchanted she is about nature.