സത്യവും മിഥ്യയും(Malayalam) Poem by Joy Vazhayil

സത്യവും മിഥ്യയും(Malayalam)

Rating: 5.0

പാതിമാത്രമറിയുവോരെത്തി നാം,
പാതിവെട്ടമുള്ളോരീ ധരിത്രിയിൽ.

പാതിയിൽത്തന്നെയുള്ള പതിരിന്റെ
തോതറിയുവാനും വിലക്കുള്ളവർ.

പാതി കാണ്മൂ സകലവും, ആത്മാവിൻ
പാതിയെങ്ങെന്നു വിസ്മയം കൂറുന്നു.

പാതികേൾക്കുന്നു വാക്കുകൾ, ചിന്തയിൽ
പാതി നിത്യമൊളിച്ചിരുന്നീടുന്നു.

പാതിയല്ലയോ പഞ്ചേന്ദ്രിയങ്ങളു-
മോതിടുന്നു, പകുതിയജ്ഞാതമാം.

പാതിമാത്രമറിയുന്നു രാഗവും,
പാതി ഹൃത്തിലൊളിച്ചിരുന്നീടുന്നു.

പാതി നമ്മളറിയാത്തതിൽ വിധി
നീതി തൻ സന്തുലനമൊരുക്കുന്നു.

പാതിയപ്പുറമുണ്ടെന്നു കാണ്മൊരു
ഭാവനയിൽ കവിത വിരിയുന്നു.

പാതി കണ്ടതു മിഥ്യയാം, ഭാവനാ-
പ്പാതി മാത്രമനിഷേധ്യസത്യവും.

സത്യവും മിഥ്യയും(Malayalam)
Saturday, November 18, 2017
Topic(s) of this poem: illusion,truth
COMMENTS OF THE POEM
Jazib Kamalvi 18 November 2017

A great start with a nice poem, Joy V. You may like to read my poem, Love and Lust. Thanks

0 0 Reply
READ THIS POEM IN OTHER LANGUAGES
Close
Error Success