Malayalam 901 ഭാഷാന്തര കവിതകൾ (1) കാ൪വ൪ണ്ണനെ തേടി Poem by Unnikrishnan Sivasankara Menon

Malayalam 901 ഭാഷാന്തര കവിതകൾ (1) കാ൪വ൪ണ്ണനെ തേടി

Rating: 5.0

രണ്ടു വയസ്സുണ്ട് ഞങ്ങൾക്കന്നാളിൽ ഞാൻ
കണ്ടുമുട്ടീ പുതുചങ്ങാതിയെ.

വേറില്ല ചങ്ങാതിമാരെനിക്കക്കാലം
വേഗത്തിൽ കൂട്ടുകാരായി ഞങ്ങൾ.
കാട്ടിലും മേട്ടിലും ചാടിയുമോടിയും
എത്താമരക്കൊമ്പിൽ ഊയലാടീം
രണ്ടു വയസ്സിലെ വൻ രഹസ്യങ്ങൾ ചൊ-
ന്നുച്ചത്തിൽ ആ൪ത്തു ചിരിച്ചുകൊണ്ടും
പാടത്തൂടോടിയും ഊഞ്ഞാലിലാടിയും
കാട്ടിലെപ്പൊന്തയിൽ പാഞ്ഞൊളിച്ചും
ഇത്തിരി വെള്ളത്തിൽ ചാടിത്തെറിപ്പിച്ചും
അന്തിയാവോളം കളിച്ചു ഞങ്ങൾ
മഞ്ഞണിമേഘങ്ങൾക്കപ്പുറം തൻ വീട്ടിൽ
സൂര്യനുറങ്ങുവാൻ പോകും വരെ.
എങ്ങുമെൻ കൂടവേയുണ്ടവനെപ്പോഴും
വീഴാതെ മാഴ്കാതേ കാത്തീടുവാൻ.

വ്യത്യാസം കണ്ടീലവന്റെ നിറത്തിൽ ഞാൻ
നീലക്കാ൪വർണ്ണമോ നൽക്കറുപ്പോ.
ഏതുനിറത്തിലും സുന്ദരൻ പോരാഞ്ഞു
ചങ്ങാതിയാണവൻ ശത്രുവല്ല.

രാവും പകലുമായ് കാലം കടന്നുപോയ്
സ്കൂളിൽ ചേരുവാൻ പ്രായമായി
വീടിന്റെയിത്തിരി വട്ടത്തെ വിട്ടിനി
ലോകത്തിൽ ജീവിക്കാൻ ശീലിക്കണം.
പള്ളിക്കൂടത്തിലെ ഗൗരവലോകത്തിൽ
പുത്തനാമദ്ധ്യായം ഞാൻ തുടങ്ങി.
എൻ തോഴനുണ്ടാകുമങ്ങെന്നാശിച്ചു ഞാൻ
എന്നാലവിടെങ്ങും കണ്ടതില്ല.
ജീവിക്കാൻ പഠിക്കാൻ പ്രായമായില്ലവ-
ന്നായതുകൊണ്ടാകാമാശ്വസിച്ചേൻ.

കാർകൊണ്ടൽ വർണ്ണനാമീശ്വരൻ തന്നുടെ
ലീലകൾ മുത്തശ്ശി ചൊല്ലീടുമ്പോൾ
കവിയുമിഷ്ടത്തോ, ടത്ഭുതമോടെയും
അക്കഥ ഞങ്ങളും കേട്ടിരുന്നു.
ചൊല്ലിക്കൊടുക്കേണമിക്കഥയെന്നോർത്തെൻ
തോഴനെത്തേടി ഞാൻ, കണ്ടതില്ല.
ദൂരത്തൊളിച്ചുവോ, യിങ്ങരികത്തുണ്ടോ അവൻ
കൈതവമിന്നും തുടരുന്നുവോ?

കാണാമറയത്തൊളിച്ചൊരെൻ തോഴനെ
ഓരോ മുഖത്തിലും ഞാൻ തെരഞ്ഞു.
കാണാൻ കൊതിച്ചൊരാ ചങ്ങാതിക്കായെന്റെ
സ്നേഹം മുഴുവൻ ഞാൻ കാത്തുവെച്ചു.
ഇത്രക്കു ദൂരെയായ്പ്പോയതെപ്പോഴവൻ
എന്നിൽ നിന്നിങ്ങനെ, യെന്തുകൊണ്ടോ?

നാളുകളോരോന്നായ് കാലം കഴിഞ്ഞുപോയ്
സുന്ദരം ബാല്യം പഴംകഥയായ്.
മരംകേറി, തോട്ടിൽ കുളിച്ചുനടന്നോ-
രക്കിലുക്കാംപെട്ടിയല്ലിന്നു ഞാൻ.
മിഴിചിമ്മിത്തുറക്കുന്നതിൻ മുൻപേ താൻ
വലിയോരു പെണ്ണായി മാറിയല്ലോ.

വീണ്ടുമവനെന്റെ മുന്നിലെത്തീ, യെന്നാൽ
'അമ്മാ'യെന്നല്ലോ വിളിപ്പതെന്നെ.
കള്ളച്ചിരിയും കരച്ചിലും കൊഞ്ചലും
വാശിയും കുറുമ്പും കേളിയുമായ്
എൻറെയുടുപ്പിന്റെ തുമ്പിൽ പിടിച്ചുകൊ-
ണ്ടുണ്ടവൻ എപ്പോഴുമെന്റെ കൂടെ.

'അമ്മാ'യെന്നുള്ളോരവന്റെ വിളികളാൽ
ആനന്ദമോഹനമെൻ ദിനങ്ങൾ.
ചിട്ടയായുള്ളോരു നാളുകൾ പൊയ്പോയീ
ദുസ്സഹം ലോകത്തിൻ കാപട്യവും
എല്ലാമേ ദൂരത്തായിന്നവൻ വന്നതാൽ
വേഗത്തിലോടുന്നൂ കാലമിപ്പോൾ.

കണ്ടു കാർവർണ്ണനെ-
യെന്റെയാത്തോഴനെ
എൻകൊച്ചുകുഞ്ഞിന്റെ
പുഞ്ചിരിയിൽ.

'സ്നേഹത്താൽ, സൌന്ദര്യപൂരത്താൽ, നിർമ്മല-
മായുള്ള മാനസം, സുഹൃദയം
ചങ്ങാതി, നിന്നിലും കാണുവാനാകട്ടേ'
എന്നോതി എൻ തോഴൻ പുഞ്ചിരിക്കേ
അന്തമില്ലാതുള്ള കാലത്തിന്നാഴങ്ങൾ
ചേരും മായാസ്മിതം തൂകും കണ്ണിൽ
സർവ്വലോകങ്ങളും ഒന്നായൊളിപ്പിക്കും
സാക്ഷാൽ കാർവർണ്ണനെ കണ്ടു ഞാനും.
ചാരത്തു വന്നിങ്ങിരുന്നവൻ വീണ്ടുമാ
സ്നേഹം കിനിയും സ്വരത്തിലോതി,
ദൈവീകചൈതന്യം നോട്ടത്തിൽത്തൂകിക്കൊ-
'ണ്ടെന്നുമിരുന്നേൻ ഞാൻ നിന്റെ കൂടെ.
പക്ഷേ നീ കൈതവലോകത്താലന്ധയായ്
നിന്നുള്ളിൽ നോക്കാതിരുന്ന നാളിൽ
നിന്നഴകെല്ലാമൊലിച്ചെങ്ങോ പൊയ്പോയി;
കാൽ തടഞ്ഞു ഞാനും വീണുപോയി.

അമ്മ തന്നുള്ളിൽ നീയുണ്ടായ നാൾ തന്നെ
എന്നെ നിന്നാത്മാവിൽ കൊത്തിവെച്ചു

ഇന്നിയുമാഴത്തിൽ തേടേണമെന്നെ നീ
ഓരോ പദത്തിലും ധീരമായി,
ദുഷ്ക്കറ പറ്റീടാത്തത്മാവിനാലും നൽ-
സ്നേഹം നിറഞ്ഞോരു ഹൃത്തിനാലും,
നിൻ കുഞ്ഞിൻ പുഞ്ചിരിപോൽ നിഷ്കളങ്കമായ്
ലോകത്തിൻ കാപട്യം സ്പർശിക്കാതെ'.

പെട്ടെന്നു ഞെട്ടിയുണർന്നു പോയ് ഞാനപ്പോൾ
എൻകുഞ്ഞു കെട്ടിപ്പിടിപ്പതെന്നെ.
അല്ലതു സ്വപ്നമ, ല്ലെൻ കൂടെയുണ്ടവൻ
കാർവർണ്ണനെൻ കളിക്കൂട്ടുകാരൻ.

Malayalam 901 ഭാഷാന്തര കവിതകൾ (1)  കാ൪വ൪ണ്ണനെ തേടി
This is a translation of the poem In Search Of The Blue Boy! by Ashika Murali Acharya
Thursday, February 8, 2018
Topic(s) of this poem: fiction,spiritual
POET'S NOTES ABOUT THE POEM
Malayalam Translation of Poem " In Search Of The Blue Boy! " by Ashika Murali Acharya. The poem is set in Malayalam Meter " " Gadha" or " Manjari" . This is the meter in which the great poem " Krishna Gadha" is set by Cherusserry.
COMMENTS OF THE POEM
Rini Shibu 25 March 2018

Now the poem is in full beauty Marvelous lines..love towards Lord Krishna is overflowing Thanks for sharing

1 0 Reply
Unnikrishnan E S 25 March 2018

The credit is of course due to Ashika

0 0
Dr. Antony Theodore 03 January 2022

my dear poet Unni. You are really a Unnikrishnan. such ease and comfort and joy in y our poems. It made me very happy to read your poem. thank you very very much dear poet Unni

1 0 Reply
Unnikrishnan E S 26 July 2019

I loved the great effort done by you ‘especially with the Manjari metre ‘

1 0 Reply
Ashika Murali Acharya 16 August 2018

Thank you once again for the effort taken to put it in Malayalam lipi as such. As said earlier, wonderful translation, loved every line.

2 0 Reply
Unnikrishnan E S 17 August 2018

It is the high poetic quality’s of your poem that is seen in my humble effort. Thank you.

1 0
Sekharan Pookkat 27 March 2018

aaswadhichu njhaanavolamippalppayasam kannante vakachrthilalinja sopanasangeethempol- my 10++

2 0 Reply
Unnikrishnan E S 07 May 2018

ആസ്വദിച്ചൂ ഞാനാവോളമിപ്പാൽപ്പായസം കണ്ണൻറെ വാകച്ചാർത്തിലലിഞ്ഞ സോപാനസംഗീതം പോൽ.... Thank you.

0 0
Geeta Radhakrishna Menon 25 March 2018

Great poem Unni! I am a Guruvayurappa Bhakta. 'Guruvayurappa Rakshikane! ' Fantastic picture too. The poem reveals the emotions of a spiritual aspirant., most effectively portrayed. I am keen on reading the original in English

1 0 Reply
Unnikrishnan E S 26 March 2018

Hi Geeta, Please do read the original. Ashika has done a wonderful poem. And thank you for reading and giving us the comment. Obliged.

0 0
Unnikrishnan Sivasankara Menon

Unnikrishnan Sivasankara Menon

PUTHENCHIRA, KERALA, INDIA
Close
Error Success