aleena kuriakose


Pulari - Poem by aleena kuriakose

സ്വപ്നം കണ്ടുറങ്ങിയ നിശയെവെടിഞ്ഞ് സൂര്യന്‍
കിഴക്കേ ചക്രവാളത്തില്‍ മിഴിനീട്ടിടുമ്പോള്‍
മഞ്ഞിന്‍ ചുബനമേറ്റ കതിര്‍ത്തുമ്പിലും
ഒരു കൊച്ചു സൂര്യന്‍ തിളങ്ങീടുന്നു.
അറിയാത്ത ലോകത്തെ ഒരുനോക്കു കാണാന്‍
മയില്‍പീലികണ്ണുവിടര്‍ത്തിടുമ്പോള്‍
ആ കൊച്ചു പൂവിന്‍ അധരത്തിലും
ഹിമതേന്‍ കണം ചുമ്പിച്ചീടുന്നു.
തണ്ടുലഞ്ഞുറങ്ങിയ മുല്ലവള്ളി
തന്‍ തേന്മാവിനെ കെട്ടിപുണര്‍ന്നിടുന്നു
ദലമര്‍മ്മരങ്ങളായ് അടുക്കം തന്‍
കാമുകനെ കണ്ട് പുഷ്പസുഗന്ധം നാണിച്ചീടുമ്പോള്‍
അതുകണ്ട് പനിനീര്‍പ്പൂവും നഖചിത്രം വരച്ചിടുന്നു.
നിദ്ര തന്‍ ആലസ്വത്തെ വെടിഞ്ഞ്
തൊടിയും വീടും ഉണര്‍ന്നിടുന്നു.
നാളേറേയായിട്ടും കളിമാറിടാത്ത
പൈകിടാവിനെ ശാസിച്ചുകൊച്ചമ്മയും
ദേവനെ നമിച്ചീടും നാങ്ങ്യാര്‍വാവും
ക്ഷേത്ര ദര്‍ശനത്തിനായി ഒരുങ്ങിടുന്നു
ഒരു കൊച്ചുതാലത്തില്‍ കളഭകുരുമങ്ങള്‍
ഒന്നു ചേര്‍ന്നിടുന്നൊരാ നിമിഷം വന്നണയുന്നു.
കുളികഴിഞ്ഞീറണിഞ്ഞ പെണ്‍കൊടിയും
വരവേല്ക്കുന്നു പുലരിയേ, ഒരു
തുളസികതിരിന്‍ നൈര്‍മ്മല്ല്യത്തോടെ.........

Topic(s) of this poem: morning


Comments about Pulari by aleena kuriakose

There is no comment submitted by members..



Read this poem in other languages

This poem has not been translated into any other language yet.

I would like to translate this poem »

word flags


Poem Submitted: Tuesday, March 3, 2015



[Report Error]